പാണക്കാട് വീണ്ടും മണ്ണിടിച്ചില്‍. എടയ്പ്പാലത്തിന് സമീപം കരുവാരക്കുണ്ടിലാണ് മണ്ണിടിഞ്ഞ് വീണത്. പരപ്പനങ്ങാടി-നാടുകാണി സംസ്ഥാന പാതയിലണ് സംഭവം.പത്തടി ഉയരത്തിലാണ് മണ്ണിടിഞ്ഞത്. രാവിലെ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് റിപോര്‍ട്ടിങ്ങിനായി മാദ്ധ്യമ പ്രവര്‍ത്തകരടക്കം നൂറോളം പേര്‍ നില്‍ക്കുമ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്.മണ്ണിടിയുന്നത് കണ്ട് ആളുകള്‍ ഓടിമാറിയതിനാല്‍ വലിയൊരപകടം ഒഴിവായി.

അശാസ്ത്രീയമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് മണ്ണിടിയുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നാണ് ഇടിഞ്ഞുവീണത്. ഇതിന് സമീപം അടുത്തിടെ മണ്ണെടുത്തിരുന്നു.മണ്ണിനടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധന ആരംഭിച്ചു. മണ്ണുമാന്തിയടക്കം സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ പമ്പാ മണപ്പുറത്ത് പലയിടത്തെയും മണ്ണ് ഒലിച്ചുപോയി. വനമേഖലയില്‍ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ്, മുന്നറിയിപ്പ് നില പിന്നിട്ടു. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ ജില്ലയില്‍ എടത്വയിലെ മുട്ടാര്‍ പഞ്ചായത്ത് ഒറ്റപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *