ഇൻഡോ ഗാഡ്ജറ്റ്സ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യ വീഡിയോ കണ്ടാണ് ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ യുവാവ് ഡ്രോൺ ക്യാമറ ഓർഡർ ചെയ്യുന്നത്.
കൊറിയർ ചാർജ് അടക്കം 2200 രൂപയായിരുന്നു ആവശ്യപ്പെട്ടത്. ഫെയ്സ് ബുക്കിലെ ലിങ്കിൽ തൊട്ടതും ഈ കാണുന്ന വാട്സ്ആപ്പ് ചാറ്റിലേക്ക് പ്രവേശിച്ചു. പിന്നാലെ കൊറിയർ എത്തിക്കേണ്ട പേരും അഡ്രസ്സും പിൻകോഡും അഡ്വാൻസ് തുക അയച്ചതിന്റെ സ്ക്രീൻഷോട്ടും ആവശ്യപ്പെട്ടുകൊണ്ടുള്ള മെസ്സേജ് വന്നു. അയച്ചു നൽകിയ സ്കാനറിൽ 200 രൂപ അഡ്വാൻസ് ആയി നൽകി. ഓർഡർ ചെയ്ത് മൂന്നുദിവസത്തിനുള്ളിൽ കൊറിയർ വീട്ടിലെത്തി. 2000 രൂപ പണവും വാങ്ങി കൊറിയർ സെന്റർ ജീവനക്കാരൻ തിരികെ മടങ്ങി. കിട്ടിയ പാക്കറ്റ് പൊളിച്ചു നോക്കിയപ്പോഴാണ് ഓർഡർ ചെയ്ത യുവാവ് ഞെട്ടിപ്പോയത് . ഡ്രോണിനു പകരം കിട്ടിയതാവട്ടെ 2 കുപ്പിവെള്ളം. ഒടുവിൽ പറ്റിക്കപ്പെട്ട ഇയാൾ ഒറ്റപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരത്തിൽ ആധികാരികം ഇല്ലാത്ത സൈറ്റുകളിൽ നിന്നും പരസ്യ ലിങ്കുകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *