അന്യായമായ കരിങ്കൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് അസോസിയേഷനും (KCWA)
കൊപ്പം ടിപ്പർ ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷനും (KTODA) സംയുക്തമായി ആമയൂർ ക്വാറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഒരു യൂണിറ്റ് കല്ലിന് 300 രൂപയാണ് വർദ്ധിപ്പിച്ചത്. അടിക്കടിയുണ്ടാവുന്ന വിലവർദ്ധനവ് നിർമ്മാണ മേഖലയെ സാരമായി ബാധിക്കുമെന്നും ഉപ ഉൽപ്പന്നങ്ങളായ മെറ്റൽ M.S and,P. Sand , ഹോളോ ബ്രിക്സ് , ഇന്റർ ലോക്ക് എന്നിവക്കെല്ലാം വിലവർദ്ധനവ്കാരണമാകുമെന്നും
ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളും സാധാരണക്കാരുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും പൂർണ്ണമായും നിശ്ചലമാകുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും സമരസമിതി ചൂണ്ടിക്കാട്ടി. ധർണ്ണ സമരം KCWA സംസ്ഥാന ജനറൽ സെക്രട്ടറി K മുഹമ്മദ് ഹനീഫ ഉത്ഘാടനം ചെയ്തു. ധർണ്ണക്ക് സുനീഷ് കരിങ്ങനാട്, CK നൗഫൽ, OP റഷീദ്, സജി ചെറൂത്ത്, KP വാസുദേവൻ,കണ്ണൻ പ്രഭാപുരം, വേലായുധൻ കറുകപുത്തൂർ, ഉണ്ണിമോൻ, ജയൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *