സ്വന്തം കെട്ടിടത്തിന്മേൽ ഉടമസ്ഥർക്ക് പൂർണ്ണ നിയന്ത്രണമുണ്ടാകുക, കേന്ദ്ര സർകാർ കൊണ്ട് വന്ന മാതൃക വാടക നിയമം കേരളത്തിൽ നടപ്പിലാക്കുക, വാടക കുടിശ്ശിക വരുത്തുന്നവരെ നിശ്ചിത കാലപരിധിക്കുള്ളിൽ ഒഴിപ്പിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാനും. ജീവിതസമ്പാദ്യം മുഴുവൻ മുടക്കിയും ബാങ്ക് വായ്പയെടുത്തും കെട്ടിടം പണിത് വാടകയ്ക്ക് നൽകുന്ന കെട്ടിട ഉടമകളെ ‘ജന്മിമാർ’ ആയി ചിത്രീകരിക്കുന്ന സമീപനമാണ് സർക്കാരിന്റെയും അധികാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. കെ.ബി.ഒ.ഡബ്ല്യു.എ വല്ലപ്പുഴ യൂണിറ്റ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പാലക്കാട് ജില്ലാ പ്രസിഡണ്ട് അലി കുഞ്ഞി കൊപ്പൻ പറഞ്ഞു.
2026 -2029 ലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു,
ദാവൂദ് കളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലക്കാട് ജില്ലാ സെക്രട്ടറി റീഗൽ മുസ്തഫ, ജില്ലാ വർക്കിങ് സെക്രട്ടറി ഷൗക്കത്ത് കെ. പറക്കാടൻ ഹംസ ഹാജി, ശ്രീധരൻ പട്ടാമ്പി, അക്ബർ, സി. എം. അഷ്റഫ്, ഇഖ്ബാൽ K., ഷാജഹാൻ K.P.M എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി ദാവൂദ് കളത്തിൽ പ്രസിഡണ്ട്, മുസ്തഫ പടിയത്ത് സെക്രട്ടറി, മുഹമ്മദ് അലി – മുത്തു മാടം പള്ളിയായിൽ ട്രഷറർ ആയും 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.
ചടങ്ങിൽ മുസ്തഫ പടിയത്ത് സ്വാഗതവും വീരാൻ ഹാജി പി.പി നന്ദിയും പറഞ്ഞു.

