കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന എം ജയലക്ഷ്മിയുടെ പേരിൽ സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ പത്താമത് എം ജയലക്ഷ്മി പുരസ്കാരം സാമൂഹ്യപ്രവർത്തകയായ പി മുരളി ടീച്ചർക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത സമ്മാനിച്ചു. കൊപ്പം അഭയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എ ഐ ഡി ഡബ്ലിയു എ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ് അധ്യക്ഷയായി.
എ ഐ ഡി ഡബ്ലിയു എ അഖിലേന്ത്യ സെക്രട്ടറി എൻ സുകന്യ ആമൂഖ പ്രഭാഷണം നടത്തി. സൗഹൃദ കൂട്ടായ്മ പ്രതിനിധി സിപി ശോഭന മംഗള പത്രം വായിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖ, ക്രേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്യാമള, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി വി പ്രീത, പു ക സ സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. സി പി ചിത്ര, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി വി വത്സല, ജില്ല ജോയന്റ് സെക്രട്ടറി ഇഡി ശ്രീജ, ഏരിയ സെക്രട്ടറി എ ആനന്ദവല്ലി, പുരസ്കാര ജേതാവ് പി മുരളി ടീച്ചർ എന്നിവർ സംസാരിച്ചു.
എ ഐ ഡി ഡബ്ലിയു എ സംസ്ഥാന കമ്മിറ്റി അംഗം കെ ബിനുമോൾ, സൗഹൃദ കൂട്ടായ്മ പ്രതിനിധികളായ കെ ലത, ശോഭന ദേവി, കെ വി ഉഷ, ഇ ബീന, എം ശ്യാമള എന്നിവർ പങ്കെടുത്തു.

