പുതുക്കാട് ദേശീയപാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. പുതുക്കാട് പോസ്റ്റോഫീസിന് മുന്നിലാണ് സംഭവം.

ലോറിയുടെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിലായിരുന്നു സുന്ദരന്റെ മൃതദേഹം. രാവിലെ എട്ടരയോടെ സമീപത്തെ വ്യാപാരികളാണ് ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ ആദ്യം കണ്ടത്. മരണകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *