മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പറഞ്ഞു പറ്റിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി കുറിക്കാട്ടില്‍ അന്‍സാര്‍ എന്ന 39കാരനെയാണ് യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി വിശ്വാസം നേടിയെടുത്ത ശേഷം പലപ്പോഴായി വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് 20 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും തട്ടിയെടുത്തതായാണ് പരാതി. 

അന്‍സാറിനെ വിശ്വസിച്ച യുവതി പണവും സ്വര്‍ണവും നല്‍കുകയും ചെയ്തു. എന്നാല്‍, തന്റെ ആവശ്യം നിറവേറിയതോടെ അന്‍സാര്‍ ഒഴിഞ്ഞു മാറി. വിവാഹ വാഗ്ദാനത്തില്‍ ന്ിന്നും പിന്‍മാറി. താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ യുവതി മഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ അന്‍സാറിനെ കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. 

പ്രതി അന്‍സാറിനെ കൂടുതല്‍ വിശദമായ അേേന്വഷണത്തിനായി മഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തട്ടിയെടുത്ത സ്വര്‍ണവും പണവും സംബന്ധിച്ചും പ്രതി സമാനമായ രീതിയില്‍ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്. മഞ്ചേരി പൊലീസ് എസ്.ഐ. എ.പി. ആസിഫ്, എസ്.സി.പി.ഒമാരായ തൗഫീഖുള്ള മുബാറക്, കിന്‍സണ്‍ ഹെര്‍ബര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *