പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ 5-ാം വാർഡ് എഴുമങ്ങാട് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതു നാട്ടുകാരിൽ ആശങ്ക പടർത്തുന്നു. എഴുമങ്ങാട് മേഖലയിലാണ് ഒരാഴ്ചയ്ക്കിടെ പത്തിനടുത്ത് കാട്ടുപന്നികളെ ചത്തനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പ്രദേശത്തെ ഓഡിറ്റോറിയം റോഡിനോടു ചേർന്നുള്ള ഭാഗത്തും സമീപത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണു പന്നികളുടെ ജഡങ്ങൾ കണ്ടെത്തിയത്. ഒറ്റദിവസം മാത്രം 4 എണ്ണം ചത്തതായും നാട്ടുകാർ പറയുന്നു.ചില ജഡങ്ങൾ റോഡരികിലും മറ്റുള്ളവ കാടുപിടിച്ച പ്രദേശങ്ങളിലുമാണ് ഉള്ളത്. ചത്തുവീഴുന്നതിനു മുമ്പ് പന്നികളിൽ കാര്യമായ അസ്വാഭാവികതകളൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണു പ്രദേശവാസികൾ പറയുന്നത്. ദുർഗന്ധം ഉയർന്നതു ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഒരാഴ്ച യ്ക്കിടെ ഇത്രയധികം കാട്ടുപന്നികൾ ചത്തത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ലാത്തതാണു ചർച്ചയായിരിക്കുന്നത്. പകർച്ചവ്യാധിയോ വിഷബാധയോ മറ്റേതെങ്കിലും രോഗമോ മര ണത്തിന് കാരണമായിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.ജഡങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് അപകട കരമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.മേഖലയിൽ കാട്ടുപന്നികളുടെ ശല്യം നേരത്തേ തന്നെ രൂക്ഷമാ ണെന്നു നാട്ടുകാർ പറയുന്നു. കൂട്ടമായി എത്തുന്ന പന്നികൾ കൃ ഷിയിടങ്ങളും വീടുകളുടെ പരിസ രങ്ങളും നശിപ്പിക്കുകയാണ്. രാ ത്രി സമയത്തു റോഡിലിറങ്ങാൻ പോലും ഭയമാണു നാട്ടുകാർക്ക്. കാട്ടുപന്നി ശല്യത്തിനു പരിഹാ രം കാണണമെന്നു നാട്ടുകാർ അധികൃതരോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ടു കാലങ്ങളായി. അതിനിടെയാണു പുതിയ സംഭവം.

