ഒറീസയിൽ നിന്ന് സ്ഥിരമായി ഇന്ത്യൻ പോസ്റ്റൽ വഴി പാഴ്സൽ വരുന്നത് സംശയം തോന്നിയ പാലക്കാട് പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാർബർ ഷോപ്പിൻ്റെ മറവിൽ കഞ്ചാവ് വിൽപന പിടികൂടിയത്. പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കൽമണ്ഡപത്തിൽ പ്രവർത്തിക്കുന്ന ട്രിമേഴ്സ് സലൂൺ എന്ന  ബാർബർ ഷോപ്പിലാണ് ആവശ്യക്കാർക്ക് ആർക്കും സംശയം തോന്നിക്കാത്ത വിധം കഞ്ചാവ് വിൽപന നടന്നത്. സൗത്ത് പൊലീസും ഡാൻസഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ പാഴ്‌സലിൽ അരക്കിലോ കഞ്ചാവ് കണ്ടെത്തി. കടയുടമ പാലക്കാട് നൂറണി സ്വദേശി 28 കാരൻ യാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ഒറീസയിൽ നിന്ന് ഇതിനുമുമ്പ് പലതവണ സമാനരീതിയിൽ തപാൽ വഴി കഞ്ചാവ് വന്നതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *