പാലക്കാട് കല്ലേകുളങ്ങരയിൽ ഇന്ന് പുലർച്ചെയാണ് 2 വീടുകളിൽ കള്ളൻ കയറിയത്. മാസങ്ങളായി ആൾ താമസം ഇല്ലാത്ത വീടുകളിലാണ് വാതിലിന് ലോക്ക് തകർത്ത് വീടിനകത്തുകയറിയത്. മോഷണം നടന്ന വീടിൻ്റെ അയൽവാസി പുലർച്ചെ എഴുന്നേറ്റപ്പോൾ ആൾ താമസമില്ലാത്ത   അടുത്ത വീട്ടിൽ വെളിച്ചം കാണുകയും മതിലിന് മുകളിൽ ഒരു ബാഗ് ഇരിക്കുന്നതും കണ്ടു. തുടർന്ന് തൊട്ടടുത്ത അയൽവാസിയെ ഫോണിൽ വിളിച്ച് സംസാരിച്ചതും ബാഗ് കാണാതായി. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോൾ തൊട്ടടുത്ത് ആൾതാമസമില്ലാത്ത മറ്റൊരു വീട്കൂടിയുണ്ട് എന്നറിയുന്നത്. അവിടെ നോക്കിയപ്പോൾ വാതിലിൻ്റെ പൂട്ട് പൊളിച്ചതായി കണ്ടു. കള്ളൻ വീടിനകത്തുണ്ടെന്ന് മനസ്സിലാക്കി പൊലീസും നാട്ടുകാരും ഓടിയെത്തി വാതിൽ അടയ്ക്കുമ്പോഴേക്കും ശബ്ദം കേട്ട കള്ളൻ ഓടുകയായിരുന്നു. പോലീസും നാട്ടുകാരും പുറകിൽ ഓടി പിടിക്കാൻ  ശ്രമിച്ചെങ്കിലും കള്ളൻ രക്ഷപ്പെടുകയായിരുന്നു. വീടുകളിൽ നിന്ന് വിലപിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ലെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *