കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടറോടിച്ച സംഭവത്തിൽ തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശിയെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു. നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനാണു പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് RPF നടപടിയെടുത്തത്.
വിഒ
രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ വാഹനപാർക്കിങ് സ്ഥലത്തു കൂടിയാണ് പ്ലാറ്റ് ഫോമിലേക്ക് സ്കൂട്ടർ കയറ്റിയത്. തുടർന്ന് പ്ലാറ്റ്ഫോമിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഓടിച്ചു. പ്ലാറ്റ് ഫോം അവസാനിക്കുന്നിടത്തെത്തുമ്പോഴേക്കും യാത്രക്കാർ ചോദ്യം ചെയ്തതോടെ സ്കൂട്ടറുമായി പ്ലാറ്റ് ഫോമിലൂടെത്തന്നെ കുഞ്ഞുമൊയ്തീൻ തിരികെപ്പോയി. ഈ ദൃശ്യങ്ങൾ യാത്രക്കാരിൽ ചിലർ പകർത്തി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചതോടേ യാണ് ആർ.പി.എഫ്. രംഗത്തിറങ്ങിയത്.
റെയിൽവേ സ്റ്റേഷനി ലെ സി.സി.ടി.വി. ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽനിന്ന് സ്കൂട്ടറിൻ്റെ നമ്പർ ലഭ്യമായതോടെ ഉടമയെ തിരിച്ചറിയുകയായിരുന്നു. ബുധനാഴ്ച കുഞ്ഞുമൊയ്തീനെ ഷൊർണൂർ ആർപിഎഫ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ താൻ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സബ് രജിസ്റ്റാർ ഓഫീസിലേക്ക് വരുകയായിരുന്നുവെന്ന മറുപടി യാണ് കുഞ്ഞുമൊയ്തീൻ നൽകിയത്.
അനധികൃതമായി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിച്ചതുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒരു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്ലാറ്റ്ഫോമിലൂടെ വാഹനമോടിക്കുന്നത്.
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ് കൂ ടിയാണിതെന്ന്
റെയിൽവേ സുരക്ഷാസേന അധികൃതർ അറി യിച്ചു.കുഞ്ഞുമൊയ്തീന് ജാമ്യം നൽകി വിട്ടയച്ചെങ്കിലും വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്

