പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു. തിരുമിറ്റക്കോട് പഞ്ചായത്ത്  നാലാം വാർഡിൽ പെട്ട രായമംഗലം മനോഴി വളപ്പിൽ സുധിയുടെ വീടാണ് തകർന്നത്. ഇന്നലെ രാത്രി ഏഴ് മണിയോടെ വലിയ ശബ്ദത്തോടെ മേൽക്കൂര പൂർണ്ണമായി താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.  അപകടത്തിൽ വീടിന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നാട്ടുകാരും മറ്റ് ബന്ധപ്പെട്ടവരും ഉടൻ തന്നെ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *