ഒറ്റപ്പാലം ലക്കിടി മംഗലത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി ആണ് അതിക്രമം നേരിട്ടത്. പട്ടാമ്പി തിരുവേഗപ്പുറ പൈലിപ്പുറം സ്വദേശിയായ പട്ടൻമാർ തൊടിയിൽ മുജീബ് റഹ്മാനാണ് വയോധികയെ കടന്നുപിടിച്ച് മർദിച്ചത്. ആക്രമണത്തിൽ വയോധികയുടെ പല്ല് കൊഴിഞ്ഞുപോയി. വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ചാണ് മുജീബ് എത്തിയത്. ഇയാൾ വെള്ളം ആവശ്യപ്പെട്ടതിനെ തുടർന്ന് വെള്ളമെടുക്കാനായി വയോധിക പോയതിനിടെ ഇയാൾ കടന്നുപിടിക്കുകയും തടഞ്ഞപ്പോൾ മർദിച്ചു അവശയാക്കുകയുമായിരുന്നു.
നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിക്കപ്പ് വാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ വെള്ളിയാഴ്ച ഉച്ചയോട് കൂടിയാണ് പോലീസ് പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *