അര്‍ശസ്, ഫിസ്റ്റുല, ഫിഷര്‍, പൈലോനിടല്‍ സൈനസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ക്ഷാരസൂത്ര, ക്ഷാരകര്‍മ ചികിത്സ നല്‍കുന്നതിന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സജ്ജമാക്കിയ അനോരക്റ്റല്‍ ക്ലിനിക്കിന്റെയും പാരാസര്‍ജിക്കല്‍ യൂണിറ്റിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു നിര്‍വഹിച്ചു. ഇത്തരം രോഗങ്ങള്‍ക്ക് വ്യാജ ചികിത്സകരെ ഒഴിവാക്കി ഏറ്റവും ശാസ്ത്രീയമായി ആയുര്‍വേദ വിധിപ്രകാരം ചുരുങ്ങിയ ചെലവില്‍ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. സരിത അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.കെ. ഷീല ദേവി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആയുര്‍വേദ ആശുപത്രി സി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. കെ.പി. ജയകൃഷ്ണന്‍ വിഷയാവതരണം നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി എഡിസണ്‍, ഡോ. എം ഹേമ, ഡോ. ആര്‍.ബി നിത, മര്‍മ്മ മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനു റോസമ്മ ജോസഫ്, സീനിയര്‍ നഴ്സ് പി.എസ് ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്: 0491 2546260.

Leave a Reply

Your email address will not be published. Required fields are marked *