ശ്രീകൃഷ്ണ ജയന്തിയായ അഷ്‌മിരോഹിണി ദിനത്തിൽ വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രങ്ങളിൽ അനുഭവപ്പെട്ടത്. വിശേഷാൽ പൂജകളും വൈവിധ്യമാർന്ന പരിപാടികളും നടന്നു. പട്ടാമ്പി പടിഞ്ഞാറേമഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ രാവിലേ വിശേഷാൽ പൂജകൾ, ഗജവീരന്റെ അകമ്പടിയോടെ ശീവേലി എന്നിവ നടന്നു.തുടർന്ന് ക്ഷേത്രം തന്ത്രിമാരായ കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാട്, ശ്രീധരൻചുമരത്ത് മന ദിവാകരൻ നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിൽ ഗോപൂജ നടന്നു.ഉണ്ണിക്കണ്ണൻ്റെ വേഷമണിഞ്ഞ് രാവിലെയും കുട്ടികൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. ദർശനത്തിനെത്തിയവർക്ക് ഭക്ഷണവും ഒരുക്കിയിരുന്നു. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *