സമഗ്ര ശിക്ഷാ പാലക്കാട്, പട്ടാമ്പി ബി.ആർ.സി യുടെ കീഴിൽ ശാരീരിക പരിമിതികളാൽ വിദ്യാലയങ്ങളിലെത്താൻ കഴിയാത്ത ഗൃഹ കേന്ദ്രീകൃത പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷി കുട്ടികളുടെ ‘ചങ്ങാതിക്കൂട്ടം’ പരിപാടി പട്ടാമ്പി ബിആർസിയിൽ സംഘടിപ്പിച്ചു. പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ടി പി ഷാജി ഉദ്ഘാടനം നിർവഹിച്ചു. സമഗ്ര ശിക്ഷാ പാലക്കാട് ജില്ലാ പ്രോഗ്രാം ഓഫീസർ ടി. സത്താർ മുഖ്യാതിഥിയായി. പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ അസ്‌ന ഹനീഫ,വാർഡ് കൗൺസിലർ പി മുഹമ്മദ് ഷഫീഖ്, പട്ടാമ്പി ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ കെ കെ എ അസീസ്, പട്ടാമ്പി എ ഇ.ഒ. കെ ടി സുമതി , പ്രധാനാധ്യാപകൻ പിടി മൊയ്തീൻകുട്ടി. ട്രെയിനർ ടി കെ. സ്മിത, ക്യുഐപി പ്രതിനിധി ടി. നാസർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ എം. അബ്ദുൽ സത്താർ സംബന്ധിച്ചു. പരിമിതികളെ അതിജീവിച്ച് സർക്കാർ ജോലി കരസ്ഥമാക്കിയ ജിതിൻ കൃഷ്ണ ജിഎച്ച്എസ് വിളയൂർ, അശോക് പി നായർ പട്ടാമ്പി നഗരസഭ എന്നിവരെ പരിപാടിയിൽ വെച്ചു ആദരിച്ചു. വിവിധ വിദ്യാലയങ്ങളിലെ ഗൃഹകേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, പട്ടാമ്പി ഓട്ടിസം സെൻ്ററിലെ വിദ്യാർത്ഥികൾ, ബി ആർ സി അംഗങ്ങൾ എന്നിവർ ചങ്ങാതിക്കൂട്ടം പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ വിവിധ കലാ കായിക പരിപാടികൾ പ്രോഗ്രാമിൽ അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ബിആർസിയുടെ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുട്ടികളുടെ ഗൃഹ സന്ദർശനവും ഓണക്കിറ്റ് വിതരണവും വിവിധ ഇടങ്ങളിലായി സ്പെഷ്യൽ എ‍ഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *