പട്ടാമ്പി-കുളപ്പുളളി പാതയിലെ വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലം വെള്ളിയാഴ്ച രാത്രിയാണ് അടച്ചത്. പാലത്തിൻറെ സ്പാൻ ലോഡ് ടെസ്റ്റിന്റെ ഭാഗമായാണ് പാലം അടച്ചിട്ട് പരിശോധന നടത്തുന്നത്. പൂർണമായും ഗതാഗതം നിരോധിച്ചുകൊണ്ടാണ് പരിശോധന. ശനിയാഴ്ച രാവിലെ മുതൽ പരിശോധന ആരംഭിച്ചു. ഞായറാഴ്ച വൈകുന്നേരം വരെ പരിശോധന തുടരുമെന്നാണ് അറിയിപ്പ്. ഇതേ തുടർന്ന് പട്ടാമ്പി കുളപ്പുള്ളി പാതയിലെ യാത്രക്കാർ ദുരിതത്തിലായി. നേരത്തെ ഉണ്ടായിരുന്ന റെയിൽവേ ഗേറ്റ് സ്ഥിരമായി അടച്ചു. ഇപ്പൊൾ പാലത്തിന് ഇരുവശത്തു നിന്നും സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. മറ്റു വാഹനങ്ങൾ വല്ലപ്പുഴ കൈലിയാട് വഴി തിരിച്ചു വിടുന്നുണ്ട്.

