പട്ടാമ്പി കൊപ്പത്ത് ലോറി മറിഞ്ഞ് അപകടം.ആളപായമില്ല. കൊപ്പം മുളയങ്കാവ് റോഡിലാണ് സംഭവം. കണ്ണൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ആക്രി കയറ്റി പോവുകയായിരുന്നു ലോറിയാണ് മറിഞ്ഞത്. അമിതമായി ലോഡ് കേറ്റി വന്ന ലോറി റോഡ് അരികിൽ ഒരു സൈഡിലേക്ക് ചെരിഞ്ഞതാണ് മറിയാൻ കാരണമെന്നാണ് നിഗമനം. ലോറിയിലെ ഹാർഡ് ബോർഡുകൾ സമീപത്തെ ചായക്കടയിലേക്ക് വീണു. ലോറി ചെരിയുന്നത് കണ്ട് ചായക്കടയിലെ ആളുകൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ചായക്കട ഭാഗികമായി തകർന്നു. കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് സ്വീകരിച്ചു.



