പാലക്കാട് മുണ്ടൂർ ഒൻപതാം മൈലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് ലോറി നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്. ഇതേ കോളേജിലെ 4 വിദ്യാർത്ഥികൾക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റസൽ പാലന ആശുപത്രിയിൽ ചികിത്സയിലാണ്. അഹമ്മദ് സിബിൽ മുഹമ്മദ് റാഷിദ് മുഹമ്മദ് ഹാസിഫ് എന്ന യുവക്ഷേത്ര കോളജിലെ വിദ്യാർത്ഥികൾക്കും ഒരു നാട്ടുകാരനും ആണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. പാലക്കാട് നിന്ന് ചെർപ്പുളശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ആശുപത്രി മാലിന്യം കയറ്റിയ മിനി ലോറി നിയന്ത്രണം വിടുകയും റോഡ് അരികിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർത്ഥികളുടെ മേൽ പാഞ്ഞു കയറുകയും ആയിരുന്നു. പള്ളിയിൽ പോയി മടങ്ങുന്നതിനിടയായിരുന്നു കുട്ടികൾ അപകടത്തിൽപ്പെട്ടത്. ഉടൻതന്നെ നാട്ടുകാർ ഇവരെ കോങ്ങാട് ദയ ആശുപത്രി ഒലവക്കോട് സായി നഴ്സിംഗ് ഹോം പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിക്കുകയും ചെയ്തു.പിന്നീടാണ് ഗുരുതരമായി പരിക്കേറ്റവരെ പാലനിയിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *