മേലെ പട്ടാമ്പി ജംഗ്ഷൻ മുതൽ പാലക്കാട് ചെറുപ്പുളശ്ശേരി റോഡ് ജംഗ്ഷൻ വരെയാണ് ഗതാഗതം നിലച്ചത്. ടൗണിലെ ഓഡിറ്റോറിയത്തിൽ നടന്ന കല്യാണത്തിന് വന്ന വാഹനങ്ങളുടെ തിരക്കും ബ്ലോക്കിന് കാരണമായി. ബ്ലോക്കിൽ രോഗിയുമായി പോയ ആംബുലൻസ് 10 മിനിറ്റോളം നേരം കുടുങ്ങിക്കിടന്നു. പട്ടാമ്പി പോലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. മണിക്കൂറുകളോളമാണ് ഗതാഗത കുരുക്ക് ഉണ്ടായത്.




