കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പട്ടാമ്പി യൂണിറ്റ് കമ്മിറ്റിയും, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പട്ടാമ്പി മേഖലാ കമ്മിറ്റിയും, അൽഷഹാമ കണ്ണാശുപത്രിയും സംയുക്തമായി പെരിന്തൽമണ്ണ ബ്ലഡ് ബാങ്കുമായി സഹകരിച്ച് കൊണ്ടാണ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. KVVES പട്ടാമ്പി യൂണിറ്റ് ഗിരീഷ് പട്ടാമ്പി അധ്യക്ഷനായി. പട്ടാമ്പി പോലീസ് സ്റ്റേഷൻ ASI വി. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് ഓഫീസർ Dr. അനസ് മെഡിക്കൽ മുഖ്യ പ്രഭാഷണം നടത്തി. AKPA സംസ്ഥാന കമ്മിറ്റി അംഗം ജയറാം വാഴക്കുന്നം, KVVES പട്ടാമ്പി മണ്ണ്ഡലം ജനറൽ സെക്രട്ടറി EP അബ്ദുൾ ജബ്ബാർ, KVVES യൂണിറ്റ് ജനറൽ സെക്രട്ടറി ആർ. സന്തോഷ്, AKPA പാലക്കാട് ജില്ലാ ജോയിൻ സെക്രട്ടറി സുഭാഷ് കീഴായൂർ, AKPA പട്ടാമ്പി മേഖല പ്രസിഡന്റ് ഹനീഫ കെ., AKPA മേഖലാ സെക്രട്ടറി ബാബു പ്രണവം, Kvves യൂണിറ്റ് ട്രഷറർ കെ എ അബ്ദുലൈസ്, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് കെ. സനൂപ്, അൽഷഹാമ ഗ്രൂപ്പ് ചെയർമാൻ അസീസ് കോടിയിൽ, AKPA പട്ടാമ്പി മേഖലാ ട്രഷൻ സമദ് കൊപ്പം, യൂത്ത് വിംഗ് യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ പി. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

