പട്ടാമ്പി കൊപ്പം പഞ്ചായത്തിലെ എരുമത്തടം പ്രദേശത്ത് കുന്നിന് മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയും ഇവിടെ കൂട്ടിയിട്ട ടൺ കണക്കിന് മൺകൂനയുമാണ് ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. വയനാട് കള്ളാടിയിലുണ്ടായ ദുരന്തത്തിന് ശേഷം മഴ പെയ്താൽ ഇവരുടെ ഉള്ളിൽ മരണ ഭീതിയാണ്. സംഭവം വാർത്തയായതിന് പുറകെ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മണ്ണ് നീക്കം ചെയ്യാതെ നിരത്തി കയർ വസ്ത്രം വിരിക്കാനാണ് ക്വാറി ഉടമകളുടെ തീരുമാനം. ഇതിനെ എതിർത്തുകൊണ്ടാണ് നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധമായി എത്തിയത്.
ക്വാറിയിൽ നിന്നുള്ള മണ്ണ് ഇടാൻ ജിയോളജി വകുപ്പ് നിർദേശിച്ച സ്ഥലത്താണ് നിലവിൽ മണ്ണ് കൂട്ടിയിടുന്നതെന്നും ജിയോളജി വകുപ്പിന്റെ നിർദ്ദേശമില്ലാതെ മറ്റൊരു സ്ഥലത്ത് മണ്ണ് കൂട്ടിയിടാൻ സാധിക്കില്ലെന്ന് ആണ് ക്വാറി ഉടമകളുടെ വിശദീകരണം.
കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി വത്സല, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയശങ്കർ കൊട്ടാരത്തിൽ, നാട്ടുകാർ തുടങ്ങിയവർ ക്വാറി ഉടമയുമായി ചർച്ച നടത്തി.
അടുത്തദിവസം ജിയോളജി വകുപ്പ് സ്ഥലത്തെത്തി നൽകുന്ന നിർദ്ദേശത്തിന് അനുസരിച്ച് നടപടികൾ സ്വീകരിക്കാമെന്ന തീരുമാനത്തിലാണ് പ്രതിഷേധം അവസാനിച്ചത്. എന്നാല് നിലവിൽ കൂട്ടിയിട്ട് മണ്ണ് നീക്കം ചെയ്യുക അല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി വി വത്സല പറഞ്ഞു.
ജിയോളജി വകുപ്പ് എത്തി എന്തുതന്നെ നടപടിയെടുത്താലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശങ്കർ കൊട്ടാരത്തിൽ മുന്നറിയിപ്പ് നൽകി. ആറ് മാസങ്ങൾക്ക് പുതിയ ക്വാറിയുടെ നിർമാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത ടൺ കണക്കിന് മണ്ണാണ് ഇവിടെ കൂനയായി ഉയർന്നു നിൽക്കുന്നത്. ഇത് താഴേക്ക് പതിക്കാത്തിരിക്കാൻ പടുകൂറ്റൻ കല്ലും ഇവിടെ വെച്ചിട്ടുണ്ട. 60ലേറെ വീടുകൾ ക്വാറിക്ക് താഴ് വാരത്ത് സ്ഥിതി ചെയ്യുന്നുണ്ട്.മഴ ശക്തമായതോടെ മൺകുനയിൽ നിന്നും വലിയ തോതിൽ മണ്ണും ചളിവെളളവും താഴെയുളള വീടുകളിലേക്ക് എത്തി തുടങ്ങിയാഥോടെയാണ് വയനാട്ടിലുണ്ടായതുപോലെ കനത്ത മഴയിൽ മുഴുവൻ മണ്ണും ഇടിഞ്ഞ് എത്തുമോ എന്ന ആശങ്ക ഉയർന്നത്.
ആറ് മാസങ്ങൾക്ക് പുതിയ ക്വാറിയുടെ നിർമാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത ടൺ കണക്കിന് മണ്ണാണ് ഇവിടെ കൂനയായി ഉയർന്നു നിൽക്കുന്നത്. ഇത് താഴേക്ക് പതിക്കാത്തിരിക്കാൻ പടുകൂറ്റൻ കല്ലും ഇവിടെ വെച്ചിട്ടുണ്ട. 60ലേറെ വീടുകൾ ക്വാറിക്ക് താഴ് വാരത്ത് സ്ഥിതി ചെയ്യുന്നുണ്ട്.മഴ ശക്തമായതോടെ മൺകുനയിൽ നിന്നും വലിയ തോതിൽ മണ്ണും ചളിവെളളവും താഴെയുളള വീടുകളിലേക്ക് എത്തി തുടങ്ങിയാഥോടെയാണ് വയനാട്ടിലുണ്ടായതുപോലെ കനത്ത മഴയിൽ മുഴുവൻ മണ്ണും ഇടിഞ്ഞ് എത്തുമോ എന്ന ആശങ്ക ഉയർന്നത്.





