പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ മേലെ പട്ടാമ്പി സിഗ്നൽ ജങ്ഷന് സമീപം നടക്കുന്ന നവീകരണ പ്രവർത്തികൾ ദിവസങ്ങളിലായി യാത്രക്കാർക്ക് ദുരിതവും പ്രതിഷേധങ്ങൾക്ക് ഇടവരുത്തുകയുമാണ്. കട്ട വിരിച്ച ഭാഗത്തെ കോൺക്രീറ്റ് ഉറക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. അതോടൊപ്പം മറുഭാഗത്ത് കട്ട വിരിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നിലവിൽ കട്ടവിരിച്ച് ഭാഗത്ത് കൂടെ വാഹനങ്ങൾ വിടുന്നുണ്ടെങ്കിലും മുൻപത്തെ പോലെ പലപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മറുഭാഗത്തെ പ്രവൃത്തികൾ കൂടി പൂർത്തിയാക്കി പൂർണമായി തുറന്നുകൊടുത്താൽ മാത്രമേ മേലെ പട്ടാമ്പി പെരിന്തൽമണ്ണ റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമാകുകയുള്ളൂ.


