പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2024 – 25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാര്യാട്ടുപറമ്പ്നഗർ റോഡാണ് നാടിന് സമർപ്പിച്ചത്.  ബുധനാഴ്ച്ച രാവിലെ നടന്ന ചടങ്ങിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. പി. രാമദാസ് മാസ്റ്റർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് സഞ്ചാരത്തിന് ആകെ ആശ്രയം ഒരു ഇടവഴിയായിരുന്നു. റോഡ് നിർമ്മാണം പൂർത്തിയായതോടെ പ്രദേശവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനാണ് വിരാമമായത്. 300 മീറ്റർ വരുന്ന റോഡ് രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തീകരിച്ചത്. 11 ലക്ഷം രൂപയാണ് പദ്ധതിക്കായി ആകെ ചിലവഴിച്ചത്. ഇന്റർലോക്ക് കട്ട വിരിക്കലും, കോൺക്രീറ്റിങ്ങും പൂർത്തീകരിച്ചാണ് റോഡ് തുറന്നു കൊടുത്തത്.മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് KPമണി ചടങ്ങിൽ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഷംല,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിപി വനജ,വാർഡ് മെമ്പർമാരായ മുഹമ്മദലി, KP സിജ, മുൻ ബ്ലോക്ക് മെമ്പർ ബിന്ദു ,മുതുതല ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ Km മുഹമ്മദ് , രാജേന്ദ്രൻ മാസ്റ്റർ, യഹൂട്ടി, mkഹംസ തുടങ്ങിയവരും പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *