പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. തമിഴ്നാട് കോയമ്പത്തൂരിൽ ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്ന അഞ്ച് പേർ അടങ്ങുന്ന സംഘമാണ് പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ എത്തിയത്. വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കുന്നതിനിടെ രണ്ടുപേരെ കാണാതായി. ഇതിൽ തമിഴ്നാട് സ്വദേശിനി ഭാനുപ്രിയ എന്ന യുവതി മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഭരത്തിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ശക്തമായ മഴയിൽ പാലക്കാട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ജില്ലാ ഭരണകൂടം നൽകിയിരുന്നു.


