പട്ടാമ്പിയിൽ കാൽനടയാത്രക്കാരന് തെരുവുനായുടെ കടിയേറ്റു. കൊടുമുണ്ട പൂളക്ക പറമ്പ് ഭാഗത്ത് വൈകുന്നേരത്താണ് സംഭവം. വടക്കത്തോടെ വീട്ടിൽ 54 വയസ്സുകാരൻ അച്യുതാനന്ദനാണ് കടിയേറ്റത്. ഞായറാഴ്ച ഉച്ചയോടെ നടന്നുപോകുമ്പോൾ തെരുവുനായ പുറകിൽ കൂടി വന്ന് ആക്രമിക്കുകയായിരുന്നു. അച്യുതാനന്ദൻറെ കാലിൽ രണ്ടിടങ്ങളിലായി കടിയേറ്റു. പരിക്കേറ്റ ഇയാൾ പട്ടാമ്പി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുറച്ചു നാളുകളായി മുതുതല കൊടുമുണ്ട ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാരുടെ ഒപ്പു ശേഖരിച്ച് അധികൃതർക്ക് പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *