കർക്കടക മാസാചരണത്തിന്റെ ഭാഗമായാണ് ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടത്തിയത്. പടിഞ്ഞാറെമഠം ശങ്കരൻ, നെടുമൺകാവ് മണികണ്ഠൻ , ഉമമഹേശ്വർ മഠം ഉമാദേവി, കോങ്ങാട്ടിൽ ഗണേശൻ എന്നീ ഗജവീരൻമാർ ആനയൂട്ടിൽ പങ്കെടുത്തു. രാവിലെ 1008 നാളികേരം കൊണ്ട് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. തന്ത്രിമാരായ ആഞ്ഞം മധുസൂദനൻ നമ്പൂതിരി, അണ്ടലാടി പരമേശ്വരൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു. മേളം, അന്നദാനം, ഭഗവത് സേവ, വിശേഷാൽ നിറമാല, അത്താഴ പൂജ എന്നിവയുമുണ്ടായി


