സംസ്ഥാന പട്ടികജാതി- പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ പാലക്കാട് ഗവ. മെഡിക്കൽ കോളജ് സന്ദർശിച്ചു. ഭരണപരമായ കാര്യങ്ങൾ, ഡോക്ടർമാരുടെയും അധ്യാപകരുടെയും നിയമനം, അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ സംബന്ധിച്ച് യോഗം ചേർന്ന് വിശദമായി വിലയിരുത്തി. പട്ടികജാതി വികസന വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഭാഗമായി വിശദപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ ചെയർമാൻ ശേഖരൻ മിനിയോടാൻ പറഞ്ഞു. കമ്മീഷന്‍ അംഗം ടി.കെ. വാസു, മെഡിക്കൽ കോളജ് ഡയറക്ടർ ഒ.കെ മണി തുടങ്ങിയവർ പങ്കെടുത്തു.


