അട്ടപ്പാടിയിൽ വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി അഗളി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി ഷിബുകുമാറും പാർട്ടിയും ചേർന്ന് അട്ടപ്പാടി വെന്ത വട്ടി ഉന്നതിയിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം സൂക്ഷിച്ചത് കണ്ടെത്തിയത്.5പോട്ടർ ചാരായവുമായി 27 വയസുകാരൻ മഹേഷിനെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ പ്രമോദ്,പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു,രങ്കൻ,ഭോജൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷബ്ന ഉമ്മർ എന്നിവർ പങ്കെടുത്തു.



