തിരുവേഗപ്പുറ മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് മറ്റ് വിശേഷാൽ പരിപാടികളും നടന്നു. നിരവധി ഭക്തർ പങ്കെടുത്തു. രാമായണമാസാചരണത്തിന്റെ ഭാഗമായാണ് ചടങ്ങുകൾ നടത്തിയത്. രാവിലെ മഹാഗണപതിഹോമം നടന്നു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞറേടത്ത് മനക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.ആമ്പാടി മഹാദേവൻ എന്ന ആനയെ പ്രതിക്ഷ ഗണപതിയായി സങ്കൽപ്പിച്ചായിരുന്നു ഗജപൂജ. തോട്ടേക്കാട്ടു കുഞ്ഞി ലക്ഷ്മി,മംഗലാംകുന്ന് മുകുന്ദൻ,നെടുമൺ കാവ് മണികണ്ഠൻ,അക്കരമ്മൽ ബാബുലാൽ തുടങ്ങിയ ആനകളും ആനയൂട്ടിൽ പങ്കെടുത്തു.തിരുവേഗപ്പുറ ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആനയൂട്ട് ഒരുക്കിയത്.

