തൃത്താല പടിഞ്ഞാറങ്ങാടി പറക്കുളത്ത് ദിവസങ്ങളായി തലയിൽ പ്ലാസ്റ്റിക് കുടം കുടുങ്ങിയ നിലയിൽ കഴിഞ്ഞിരുന്ന നായക്ക് രക്ഷകരായി യുവാക്കൾ. തലയിൽ കുടം കുടുങ്ങിയതിനാൽ വെള്ളമോ ഭക്ഷണമോ കഴിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നായ. ഞായറാഴ്ച തൊട്ടടുത്ത ടർഫിൽ കളിക്കാനെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് നായയെ കാണുന്നത്. തുടർന്ന് പാമ്പുപിടുത്തക്കാരനും പരിസ്ഥിതി പ്രവർത്തകനുമായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിക്കുകയായിരുന്നു. അബ്ബാസെത്തി സുരക്ഷിതമായി കുടം മുറിച്ചുനീക്കി നായയെ രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *