തൃത്താല മണ്ഡലത്തിലെ 4 റോഡുകൾ നവീകരിക്കാനാണു നടപടി ആരംഭിച്ചത്. റോഡ് നവീകരണത്തിൻ്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം കൂടി കേൾക്കാൻ വിടി ബൽറാം എംഎൽഎ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയത്. അനുവദിക്കപ്പെട്ട റോഡുകൾ ഈ വർഷാവസാനത്തോടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് എംഎൽഎ  അറിയിച്ചു. പൊതുമരാമത്ത് ഷൊർണൂർ  എക്സിക്യൂട്ടീവ് എഞ്ചിനീയർ റെക്സ്, തൃത്താല അസിസ്റ്റന്റ്  എഞ്ചിനീയർ സിന്ധു,  പി. ഇ. എ. സലാം, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് റംല ബീരാൻകുട്ടി, വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ് ബാബു, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെക്കീന അക്ബർ, റിട്ടേഡ് എഡിഎം പൊന്നുള്ളി രാജൻ, മുരളി മൂത്താട്ട്, പി. ഐ. യൂസഫ്, വി. ആർ. പ്രകാശൻ, പി. അബുട്ടി, ബിജു മംഗലത്ത്, എം. എം. അഷറഫ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *