ഓങ്ങല്ലൂരിൽ നിന്ന് രോഗിയുമായി പോയ ആംബുലൻസിൽ പിക്കപ്പ് ലോറി ഇടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 8:45 ഓടുകൂടി വാണിയംകുളം ടൗണിലാണ് അപകടം ഉണ്ടായത. ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓങ്ങല്ലൂർ കാരക്കാട് സ്വദേശിയായ രോഗിയെക്കൊണ്ട് പോവുകയായിരുന്ന ആംബുലൻസിലാണ് എതിർ ദിശയിൽ വരികയായിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. അപകട സമയത്ത് റോഡിൽ മഴ വെള്ളം ഉണ്ടായിരുന്നതിനാൽ ബ്രേക്ക് ചെയ്തിട്ടും പിക്കപ്പ് വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും ബന്ധുക്കളെയും മറ്റൊരു ആംബുലൻസിൽ മാറ്റി കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


