പട്ടാമ്പിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടികൂടി. മലപ്പുറം തവനൂർ സ്വദേശി 20 കാരൻ മുഹമ്മദ് സഹലിനെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം ഉണ്ടായത്. പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൻറെ ഗേറ്റിന് സമീപം നിർത്തിയിട്ടിരുന്ന ഞാങ്ങാട്ടിരി സ്വദേശി ഹരികൃഷ്ണന്റെ R15 ബൈക്കാണ് മോഷണം പോയത്. ഹരികൃഷ്ണന്റെ പരാതിയിൽ പട്ടാമ്പി പോലീസ് അന്വേഷണം നടത്തുമ്പോഴാണ് തവനൂർ സ്വദേശി മുഹമ്മദ് സഹൽ പിടിയിലാകുന്നത്. പ്രതിയുമായി പട്ടാമ്പി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കൂത്താട്ടുകുളത്ത് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചിങ്ങവനത്തുനിന്നും ആണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും മോഷണം പോയ ബൈക്ക് കണ്ടെത്തി. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പട്ടാമ്പിയിലെ ബൈക്ക് മോഷണ വിവരം പുറത്തു വന്നത്. ബൈക്ക് മോഷണ സംഘത്തിലെ കണ്ണിയാണ് മുഹമ്മദ് സഹൽ എന്ന് പോലീസ് പറഞ്ഞു. ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ കഴിഞ്ഞദിവസം വളാഞ്ചേരി പോലീസ് പിടികൂടിയിരുന്നു. ഇവർ മോഷ്ടിച്ച ഒരു ബൈക്ക് പട്ടാമ്പിയിൽ നിന്നുമാണ് കണ്ടെത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *