പാലക്കാട് തിരുമിറ്റക്കോട് ഇട്ടോണത്ത് നിർദ്ധനരായ 10 കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമ്മാണത്തിന് തുടക്കം. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വർഷങ്ങളായി സേവനം നടത്തുന്ന പീപ്പിൾസ് ഫൗണ്ടേഷനും ബൈത്തുസ്സക്കാത്ത് കേരളയും ചേർന്നാണ് തിരുമിറ്റക്കോട് കറുകപ്പുത്തൂർ ഇട്ടോണത്ത് പീപ്പിൾസ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. തൃത്താല എംഎൽഎ അഡ്വ വിടി ബൽറാം നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ബൈത്തുസ്സക്കാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് തറക്കല്ലിടൽ കർമ്മവും മുഖ്യ പ്രഭാഷണവും നടത്തി. 10 നിർധന കുടുംബങ്ങൾക്കാണ് പീപ്പിൾസ് വില്ലേജിൽ വീട് നിർമിക്കുന്നത്. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

