പട്ടാമ്പി കൊടുമുണ്ട പാതയിൽ മമ്മിപടിയിൽ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് തലകീഴായി മറിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. പട്ടാമ്പി കൊടുമുണ്ട പാതയിൽ മമ്മി പടിക്ക് സമീപത്താണ് കാർ നിയന്ത്രണം വിട്ടു പാടത്തേക്ക് തലകീഴായി മറിഞ്ഞത്. പട്ടാമ്പി കീഴായൂർ സ്വദേശി കീഴായൂർ ഉമിക്കുന്ന് സ്വദേശി വേണു ആണ് കാറോടിച്ചിരുന്നത്. ഇയാൾ അപകടത്തിൽ നിന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ കാറിന് തകർച്ചയുണ്ട്. മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾ സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *