കൊപ്പത്തെ വ്യാപാര സ്ഥാപനത്തിൽ നിന്നും പണം മോഷ്ടിച്ച് മുങ്ങിയ ജീവനക്കാരനെയാണ് മാസങ്ങൾക്ക് ശേഷം പോലീസ് പിടികൂടിയത്. കോട്ടയം സ്വദേശി രാജേഷ്കുമാറിനെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. കൊപ്പത്തെ ബജറ്റ് സൂപ്പർമാർക്കറ്റിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.ഇക്കഴിഞ്ഞ മാർച്ചിലാണ് സ്ഥാപനത്തിലെ മേശയിൽ സൂക്ഷിച്ചിരുന്ന 2,24,325 രൂപ മോഷ്ടിച്ച് ഇയാൾ നാട് വിട്ടത്.കടയുടമയുടെ പരാതിയെ തുടർന്ന് കൊപ്പം പോലീസ് ഇയാൾക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.ഇതിനിടെ ഇയാൾ മറ്റൊരുകേസിൽ തിരുവനന്തപുരത്ത് പിടിയിലായതോടെയാണ് കൊപ്പത്തെ മോഷ്ടവിവരവും പുറത്ത് വന്നത്.തുടർന്ന് കൊപ്പം പോലീസ് തിരുവന്തപുരത്ത് എത്തി ഇയാളെ കസ്റ്റെഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കൊപ്പത്തെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം,കോട്ടയം ഉൾപ്പെടെയുളള വിവിധ ജില്ലകളിൽ ഇയാൾക്ക് എതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.കൊപ്പം എസ്.ഐ.നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.

