ബസിൽ മറന്നുവെച്ച പണമടങ്ങിയ ബാഗ് യാത്രക്കാരന് തിരികെ നൽകി ബസ് ജീവനക്കാർ. ഒന്നരലക്ഷം രൂപയടങ്ങിയ ബാഗാണ് തിരികെ നൽകിയത്. പാലക്കാട് – ഗുരുവായൂർ റൂട്ടിലെ ദർശൻ ബസിലെ കണ്ടക്ടർ വിനുവും ഡ്രൈവർ മണിക്കൂട്ടനുമാണ് മാതൃകയായത്..ഞായറാഴ്ച രാവിലെ 9.30 യ്ക്ക് ഒറ്റപാലത്ത് നിന്നും പാലക്കാട് പോകും വഴിക്കാണ് ബാഗ് നഷ്ടമായത്. കല്യാണത്തിന് പോകും വഴിയാണ് നിലബൂർ സ്വദേശികളുടെ ബാഗ് നഷ്‌ടമായത്. ബസ് ജീവനക്കാർ ഇത് പാലക്കാട് സൗത്ത് പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

