മകനെയും കൂട്ടി ബൈക്കിൽ വരികയായിരുന്ന യുവാവ് ദേശീയപാതയിലെ ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞ് മരിച്ചു. മകന് പരിക്കേറ്റു.
പുതുശ്ശേരി നീലിക്കാട് സ്വദേശി സുഭാഷ് ( 40)ആണ് മരിച്ചത്. മകൻ അതുലിന് (19)പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലര മണിയോടെ ആയിരുന്നു സംഭവം.റോഡ് പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി ഹൈവേ അതോറിറ്റി കുരുടിക്കാട് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറിൽ തട്ടി മറിഞ്ഞാണ് അപകടം. വീഴ്ചയിൽ സുഭാഷിന്റെ പരിക്ക് അതീവ ഗുരുതരമുള്ളതായിരുന്നു.
റോഡ് നിർമ്മാണത്തിന്റെ പേരിൽ ആശാസ്ത്രീയമായ ഡിവൈഡറുകൾ സ്ഥാപിക്കുന്നത് വലിയ പൊതുജന രോഷം ഉയരുന്നുണ്ട്.. കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വരെ പ്രതികരണം. ഡിവൈഡറുകൾ തട്ടി നിരവധി ജീവനുകളാണ് പൊലിഞ്ഞത്. നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്.
കോയമ്പത്തൂരിൽ നിന്ന് പുതുശ്ശേരിയിലുള്ള വീട്ടിലേക്ക് വരികയായിരുന്നു അച്ഛനും മകനും എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *