വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സ്വകാര്യ ബസിലെ കണ്ടക്ടർ പൊൻകണ്ടം സ്വദേശി അജിക്കാണ് പരുക്ക്. ബുധനാഴ്ച വൈകിട്ട് വടക്കഞ്ചേരിയിൽ നിന്നും മംഗലം ഡാമിലേക്ക് വന്ന ബസിൽ മുടപ്പല്ലൂരിൽ നിന്നും കയറിയ യുവാവാണ് കണ്ടക്ടറുമായി വാക്കേറ്റമുണ്ടായത്. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ബസിൽ നിന്നും ഇറങ്ങിയ യുവാവ് സുഹൃത്തുക്കളോടൊപ്പം കാറിലെത്തി മംഗലം ഡാം പെട്രോൾ പമ്പിൽ ഡീസൽ അടിച്ചു കൊണ്ടിരുന്ന ബസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.  

Leave a Reply

Your email address will not be published. Required fields are marked *