പട്ടാമ്പി മണ്ഡലത്തിലെ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചവരെയും സർവകലാശാലകളിലെ ജേതാക്കൾ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രതിഭകളെയും മുഹമ്മദ് മുഹ്‌സിൻ എം എൽ എ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. പട്ടാമ്പി ഗവൺമെൻറ് കോളേജിൽ നടന്ന അവാർഡ് വിതരണം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. മികച്ച വിദ്യാഭ്യാസം നേടുകയെന്നത് ജീവിതത്തിലെ പ്രധാന കാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സമൂഹത്തിലെ പ്രതിഭകളെയും ഉന്നത വിജയികളെയും പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. മുഹമ്മദ് മുഹ്‌സിൻ എം എൽ എ അധ്യക്ഷനായി. രാജ്യത്തെ ആദ്യ വനിത കൊമേഴ്സ്യൽ ഡൈവർ അതുല്യ, ഗായകൻ സജീര്‍ കൊപ്പം, സിനിമാട്ടോഗ്രാഫർ ശിഹാബ് ഓങ്ങല്ലൂർ എന്നിവർ വിശിഷ്ടാതിഥികളായി. ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പി പി വിജയൻ, വൈസ് പ്രസിഡൻറ് പ്രിയ പ്രശാന്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂണിറ്റ് പ്രസിഡണ്ട് കെ ഗിരീഷ്, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള, മറ്റ് പ്രമുഖ്യ വ്യക്തിത്വങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.




