പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴയിൽ അകപ്പെട്ട് വായോധികൻ മരണപെട്ടു. ഇന്ന് രാവിലെ 9 മണിയോടെ കൈതച്ചിറയിലാണ് സംഭവം. മാസപറമ്പ് കുളിക്കടവിൽ കുളിക്കാൻ ഇറങ്ങിയതോടെ ഒഴുക്കിൽ പെടുകയായിരുന്നു. ലോട്ടറി വില്പനക്കാരൻ വേലായുധൻ ആണ് മരണപ്പെട്ടത്, ഇയാൾ മണ്ണാർക്കാട് സമീപ പ്രദേശത്തുകാരനാണെന്നാണ് അറിയുന്നത്. സ്ഥിരം ഈ ഭാഗത്ത് കുളിക്കാൻ എത്തുന്ന ആളാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *