പാലക്കാട് വടക്കഞ്ചേരിയിൽ ചെരുപ്പുകളും ഷൂസും മോഷണം പോകുന്നതായി പരാതി. വിലകൂടിയ പാദരക്ഷകൾ ആണ് മോഷ്ടാക്കൾ കൊണ്ടുപോകുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷ്ടാക്കൾ മതിൽ ചാടി അകത്തു കടന്ന് മോഷണം നടത്തുന്നത്. മാണിക്യപ്പാടം ഇബ്രാഹിം ഖലീലിന്റെ ഒരു ജോഡി ഷൂസും ഒരു ജോഡി ചെരുപ്പുമാണ് മോഷ്ടിച്ചത്. രണ്ടിനുംകൂടി 10000 രൂപയോളം വില വരും. സമീപത്തെ ബഷീറിന്റെ വീട്ടിൽ നിന്നും ഒരു ജോഡി വിലകൂടിയ ഇനം ചെരുപ്പ് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ രണ്ടു വീടുകളിലും മറ്റു ചെരുപ്പുകളും, ഒക്കെ ഉണ്ടെങ്കിലും വില കൂടിയ ചെരുപ്പുകൾ മാത്രമാണ് മോഷ്ടാവ് ലക്ഷ്യം വയ്ക്കുന്നത്. കുറച്ചു മാസങ്ങൾക്കു മുൻപ് സമീപത്തെ ഷാജഹാന്റെ വീട്ടിൽ നിന്നും ഇത്തരത്തിൽ സൈക്കിൾ മോഷണം പോയിട്ടുണ്ട്. വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെ അന്വേഷണം ഒന്നും ഉണ്ടായില്ലെന്നും പരാതിയുണ്ട്. വീട്ടുകാർ പരാതി കൊടുക്കാൻ ഒരുങ്ങിയിരിക്കുകയാണ്.
