പട്ടാമ്പി പി.കെ രാജൻ സ്മാരകത്തിൽ സജ്ജമാക്കിയ എൻ. ഉണ്ണികൃഷ്ണൻ നഗറിലാണ് കെ.എസ്.എഫ്.ഇ ഏജന്റ്സ് അസോസിയേഷൻ സി.ഐ.ടി.യു ജില്ലാ സമ്മേളനം നടന്നത്. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്. ഇ.എ.എ സംസ്ഥാന കമ്മിറ്റി അംഗം സി. കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ. മണികണ്ഠൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം. മധുസൂദനൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി സംഘടന റിപ്പോർട്ടും, ജില്ല ട്രഷറർ ഹയറുന്നിസ അലി. വരവു ചിലവ് കണക്കും അവതരിപ്പിച്ചു.

കെഎസ്.എഫ്.ഇ.ഒ.യു. ജില്ലാ സെക്രട്ടറി എ. കാജാഹുസൈൻ, കെ.എസ്.എഫ്.ഇ.എസ്.എ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി. മണികണ്ഠൻ, കെ.എസ്.എഫ്.ഇ. ജി.എ.എ.ജില്ലാ സെക്രട്ടറി ജെ. സുനിൽ, കെ.എസ്.എഫ്.ഇ.എ.എ.(സി.ഐ.ടി.യു) ജില്ലാ ട്രഷറർ കെ.ടി. യൂസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് പങ്കജാക്ഷി, ജില്ലാ ജോയന്റ് സെക്രട്ടറി പ്രേമകുമാരി സ്വാഗതവും ജോയന്റ് സെക്രട്ടറി കെ മണികണ്ഠൻ നന്ദിയും പറഞ്ഞു.

ടി.ജി. ജനാർദ്ദനൻ (പ്രസിഡന്റ്), സി. കൃഷ്ണദാസ്, മണികണ്ഠൻ ആലത്തൂർ, റഹീമ അമ്പലപ്പാറ (വൈസ് പ്രസിഡന്റുമാർ), എം. മധുസൂദനൻ (സെക്രട്ടറി), കെ. മണികണ്ഠൻ, പ്രേമകുമാരി അശോകൻ (ജോയന്റ് സെക്രട്ടറിമാർ), ഹയറുന്നിസ അലി (ട്രഷറർ).

Leave a Reply

Your email address will not be published. Required fields are marked *