പട്ടാമ്പിഎസ് എഫ് ഐ മുൻ ജില്ലാ ജോയന്റ് സെക്രട്ടറിയും ഡി വൈ എഫ് ഐ നേതാവുമായിരുന്ന കെ രാംകുമാർ അനുസ്മരണം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി ടി രാഹുൽ അധ്യക്ഷനായി. പുകസ പട്ടാമ്പി മേഖല പ്രസിഡന്റ് കെ എം വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ സി ഷാജി, ടി ഷാജി, കുളമുക്ക് ലോക്കൽ സെക്രട്ടറി ടി സുധാകരൻ, ഡിവൈഎഫ്ഐ ജില്ലാ ജോയന്റ് സെക്രട്ടറി എ എൻ നീരജ്, ജില്ലാ കമ്മിറ്റി അംഗം വി എസ് അനുജ, ബ്ലോക്ക് സെക്രട്ടറി പി ആർ രജീഷ്, ട്രഷറർ കെ പി മുഹമ്മദ് ഹാഷിർ,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം കെ വിഷ്ണു എന്നിവർ സംസാരിച്ചു.

