പാലക്കാട് വൻ കഞ്ചാവ് വേട്ട. 53.45 കിലോഗ്രാം കഞ്ചാവുമായി ആറ് പേരെ പോലീസ് പിടികൂടി. പാലക്കാട് ജില്ലാ ഡാൻസ് സ്ക്വാഡും ഹേമാംബിക നഗർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗമാണ് കഞ്ചാവ് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് ഇറങ്ങിയ ശേഷം ബാഗുകളുമായി റെയിൽവേ സ്റ്റേഷന് പുറത്തേക്ക് നടന്നുവരുന്നതിനിടെയാണ് സംഘം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.സംശയം തോന്നിയതിനെ തുടർന്ന് പോലീസ് ഇവരെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് ഇവരുടെ കൈവശം വൻതോതിൽ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് 53.45 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവ് മറ്റൊരു സംഘത്തിന് കൈമാറുന്നതിനായാണ് ഇവർ കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. പിടിയിലായവരെ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉറവിടവും ഇതിന് പിന്നിലുള്ള സംഘങ്ങളെയും കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *