സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണപദ്ധതിയുടെ സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്ൻ്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ സോഷ്യൽ ഓഡിറ്റ് നടത്തുന്നത്. പാലക്കാട്, ആലത്തൂര്‍, ചെര്‍പ്പുളശ്ശേരി, കുഴല്‍മന്ദം സബ്ജില്ലകളില്‍ നിന്നുള്ള  20 വിദ്യാലയങ്ങളാണ് ജില്ലയില്‍നിന്നും സോഷ്യല്‍ ഓഡിറ്റിന് തിരഞ്ഞെുത്തിട്ടുള്ളത്. ജില്ലയില്‍ കില ജില്ലാ ഫെസിലിറ്റേറ്റര്‍ റഷീദ് കൈപ്പുറം, സോഷ്യല്‍ ഓഡിറ്റ് ഫെസിലിറ്റേറ്റര്‍മാരായ കാസിംകുന്നത്ത്, കെവി. ഗംഗാധരന്‍, വിപിഎം ഇഹ്‌സാന്‍, കെഎം. മുജീബുദ്ദീന്‍, എം.വി സജീവ്കുമാര്‍, എസ് രാംദാസ് എന്നിവരാണ് സോഷ്യല്‍ ഓഡിറ്റിന് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *