5.50 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയതിൻ്റെ, ഒരു മാസത്തെ പലിശ മുടങ്ങിയെന്ന് ആരോപിച്ച്11 വയസുകാരിയെ പ്രതികൾ ബന്ധുവീട്ടിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് 33 കാരിയുടെ പരാതി. പാലക്കാട് ചായക്കര സ്ട്രീറ്റ് സ്വദേശിനിയായ 33കാരിയുടെ പരാതിയിൽ 2 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്തറ സ്വദേശി സുന്ദർ രാജൻ, നന്ദകുമാർ എന്നിവരാണ് പാലക്കാട് നോർത്ത് പോലീസിന്റെ പിടിയിലായത്. അന്യായമായി തടവിലാക്കൽ, ഭീഷണിപ്പെടുത്തലിനൊപ്പം, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *