പട്ടാമ്പി താലൂക്ക് ആശുപത്രി റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപേഴ്‌സൺ ടി.പി. ഷാജിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും നിർമാണ കരാറുകാരും സംയുക്ത പരിശോധന നടത്തി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, അമൃത് പദ്ധതി പൈപ്പ് ലൈൻ കരാറുകാർ, റോഡ് നിർമാണം ഏറ്റെടുത്ത ജസ്ബിൻ കോൺട്രാക്‌ടേഴ്‌സ് പ്രതിനിധികൾ എന്നിവരാണ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

പരിശോധനയ്ക്ക് ശേഷം ചേർന്ന യോഗത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പരമാവധി വീതിയിൽത്തന്നെ നിർമാണം നടത്താൻ തീരുമാനമായി. ഇതിന്റെ ഭാഗമായി നാളെയോടെ പൈപ്പുകൾ എത്തിച്ച് തൊട്ടടുത്ത ദിവസം തന്നെ സ്ഥാപിക്കാനും, തുടർന്ന് വൈകാതെ റോഡ് പ്രവൃത്തികൾ ആരംഭിക്കാനും തീരുമാനിച്ചു.

റോഡ് പണിയുടെ ഭാഗമായി പ്രദേശത്ത് കുടിവെള്ള വിതരണത്തിൽ താൽക്കാലിക തടസ്സം നേരിടാൻ സാധ്യതയുണ്ട്. നിർമാണ ഘട്ടത്തിൽ താലൂക്ക് ആശുപത്രി, വിവിധ സർക്കാർ ഓഫീസുകൾ, എം.ഇ.എസ് സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നവരും നാട്ടുകാരും പകരം വഴികൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടി.പി. ഷാജി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *