ഒറ്റപ്പാലം മുരിക്കുമ്പറ്റയിൽ പറമ്പിൽ കെട്ടിയിരുന്ന 3 പോത്തുകളിൽ രണ്ടെണ്ണമാണ് ജനവാസ മേഖലയിലൂടെ വിരണ്ട് ഓടിയത്. ഇതോടെ ജനങ്ങൾ ഭീതിയിലായി. മുരിക്കുമ്പറ്റ സ്വദേശി റിഫാസിൻ്റെ ഉടമസ്ഥതയിലുള്ള പോത്തുകളാണ് ഓടിയത്. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന പോത്തുകളെ തീറ്റയ്ക്കായി പറമ്പിൽ കെട്ടിയതായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഷോർണൂരിൽ നിന്നും ഫയർഫോഴ്സ് സേന എത്തി ഏറെ ശ്രമകരമായാണ് പോത്തുകളെ തളച്ചത്. ഫയർഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.വി പ്രസാദിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ പി.കൃഷ്ണദാസ്, ഫയർ& റെസ്ക്യൂ ഓഫീസർമാരായ പത്മകുമാർ, അജയ് കെ തോമസ്, പ്രണവ്. പി, ഹോം ഗാർഡ് ബി.കെ ജോബിൻ എന്നിവർ ആണ് ടീമിൽ ഉണ്ടായിരുന്നത്.


